ആര്യാടൻ പാണക്കാടിനെ പറഞ്ഞതൊക്കെ മറന്നോ ; കോൺഗ്രസ്‌ ചരിത്രം പഠിക്കുന്നത്‌ നല്ലതായിരിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 12:21 AM | 0 min read


തിരുവനന്തപുരം
രാഷ്‌ട്രീയ നേതാവായ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങളുടെ നിലപാടിനെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ കുപ്രചരണം നടത്തുന്നവർ മറന്നത്‌ കോൺഗ്രസ്‌ നേതാവായിരുന്ന ആര്യാടൻ മുഹമ്മദിന്റെ കടുത്ത വിമർശങ്ങളെ. മുഹമ്മദലി ശിഹാബ് തങ്ങൾ അടക്കമുള്ള പാണക്കാട് കുടുംബത്തിന്റെ ആത്മീയനേതൃത്വത്തെ ചോദ്യംചെയ്ത ആര്യാടൻ തങ്ങൾമാർ വിമർശനത്തിന്‌ അതീതനല്ലെന്ന്‌ പലകുറി വ്യക്തമാക്കി. കോൺഗ്രസിന്റെ വൻകിട നേതാക്കളുടെയെല്ലാം മുന്നിൽവച്ചാണ്‌ വിമർശിച്ചിരുന്നത്‌. ‘ തങ്ങളല്ല സോണിയയാണ്‌ ഞങ്ങളുടെ നേതാവ്‌ ’ എന്നും തുറന്നടിച്ചിട്ടുണ്ട്‌. വിമർശനത്തെ മഹാഅപരാധമായി ചിത്രീകരിക്കുന്ന കോൺഗ്രസ്‌ നേതാക്കളും അവരെ സഹായിക്കുന്ന മാധ്യമങ്ങളും ഈ ചരിത്രം പഠിക്കുന്നത്‌ നല്ലതായിരിക്കും.

ജമാ അത്തെ ഇസ്ലാമി, എസ്‌ഡിപിഐ പോലുള്ള വർഗീയ ശക്തികളുമായി കൂട്ടുചേരുന്ന ഇപ്പോഴത്തെ മുസ്ലിം ലീഗ്‌ അധ്യക്ഷൻ സാദിഖലി ശിഹാബ്‌ തങ്ങളെയാണ്‌ മുഖ്യമന്ത്രി വിമർശിച്ചത്‌. അത്‌ രാഷ്‌ട്രീയ വിമർശനമാണ്‌.

അഞ്ചാം മന്ത്രി വിഷയത്തിൽ പരസ്യമായി ഏറ്റുമുട്ടിയ കാലത്തും ആര്യാടൻ ലീഗ്‌ അധ്യക്ഷനെ വെറുതെ വിട്ടിരുന്നില്ല.  ‘ ഒരു പ്രകടനപത്രികയുടെ ബന്ധം മാത്രമേ ലീഗും കോൺഗ്രസ്സും തമ്മിലുള്ളൂ  ’ എന്നും പരസ്യമായി പറഞ്ഞു. ഇതൊക്കെ മറന്നിട്ടാണ്‌ നാല്‌ വോട്ടിനുവേണ്ടി  കോൺഗ്രസ്‌ പാലക്കാട്ട്‌ നുണ പ്രചാരണം നടത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home