തട്ടിപ്പ് സം​ഘത്തെ വെട്ടിലാക്കി യുവാവ്; വീഡിയോ പങ്കുവെച്ച് കേരള പൊലീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 07:54 PM | 0 min read

തിരുവനന്തപുരം > ടെലികോം റെഗുലേറ്റി അതോറിറ്റി ഓഫ് ഇന്ത്യ(TRAI)യുടെ പേരിൽ വിളിച്ച തട്ടിപ്പ് സം​ഘത്തെ പൊളിച്ചടുക്കിയിരിക്കുകയാണ്  തിരുവനന്തപുരം സ്വദേശിയായ അശ്വഘോഷ്. 'ഇപ്പോഴത്തെ പിള്ളേര് കൊള്ളാം' എന്ന കുറിപ്പോടെ കേരള പൊലീസാണ് വീഡിയോ പങ്കുവച്ചത്.

മുംബൈ പോലീസ് എന്ന വ്യാജേന വിളിച്ച തട്ടിപ്പുകാരെ അദ്ദേഹം  കുരങ്ങുകളിപ്പിച്ചത്  ഒന്നര മണിക്കൂറിലേറെയാണ്. വളരെ ആസൂത്രിതമായി തട്ടിപ്പുകാർ നടത്തിയ ഓൺലൈൻ കോളും വീഡിയോ കോളുമൊക്കെ പരിഹാസരൂപേണയാണ് അശ്വഘോഷ് നേരിട്ടത്. അമളി മനസ്സിലാക്കിയ തട്ടിപ്പുകാർ ഒടുവിൽ  കോൾ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

പോലീസ് അല്ലെങ്കിൽ ഏതെങ്കിലും അന്വേഷണ ഏജൻസി എന്ന വ്യാജേന ഇത്തരമൊരു കോളിലൂടെ ഡിജിറ്റൽ അറസ്റ്റ് ചെയ്തെന്ന് പറഞ്ഞ് തട്ടിപ്പ സംഘം വിളിക്കാം. ഡിജിറ്റൽ അറസ്റ്റ് ഇന്ത്യയിൽ ഇല്ലെന്നും ഇത്തരം കോളുകൾ വന്നാൽ അശ്വഘോഷിന്റെ അതേ ആർജ്ജവത്തോടെതന്നെ അവരെ നേരിടാനാണ് ശ്രമിക്കേണ്ടതെന്നും പൊലീസ് കുറിച്ചു.



 



deshabhimani section

Related News

View More
0 comments
Sort by

Home