രണ്ടുവയസുകാരനെ കൊന്ന അമ്മയ്‌ക്കും രണ്ടാനച്ഛനും ജീവപര്യന്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 05:49 PM | 0 min read

തിരുവനന്തപുരം> വർക്കലയിലെ രണ്ടുവയസുകാരൻ ഏകലവ്യനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്‌ക്കും രണ്ടാനഛനും ജീവപര്യന്തം തടവും 50000 രൂപ പിഴയും. ജുവൈനൽ ജസ്റ്റിസ്‌ നിയമപ്രകാരം രണ്ടുവർഷം തടവും 50000 രൂപ പിഴയുമൊടുക്കണം. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതി ജഡ്‌ജി കെ വിഷ്‌ണുവാണ്‌ ചെമ്മരുതി സ്വദേശി ഉത്തര, ഇവരുടെ ഭർത്താവ്‌ രജീഷ്‌ എന്നിവരെ ശിക്ഷിച്ചത്.

2018 ഡിസംബർ 15നാണ്‌ ചെമ്മരുതി സ്വദേശി മനുവിന്റെയും ഉത്തരയുടെയും മകനായ ഏകലവ്യൻ കൊല്ലപ്പെട്ടത്‌.  നിരന്തര പീഡനത്തിലൂടെയാണ്‌ കുഞ്ഞിനെ കൊലപ്പെടുത്തിയത്‌. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി വിചാരണയിൽ നിർണായക തെളിവായി. സാഹചര്യ തെളിവുകളും, പ്രതികൾക്ക് എതിരായിരുന്നു.



deshabhimani section

Related News

0 comments
Sort by

Home