കോഴിക്കോട് ഹർത്താലിനിടെ സംഘർഷം; ബലം പ്രയോ​ഗിച്ച് കടകൾ അടപ്പിച്ച് കോൺഗ്രസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 12:09 PM | 0 min read

കോഴിക്കോട് > കോഴിക്കോട് ഹർത്താലിനിടെ കോൺ​ഗ്രസ് പ്രവർത്തകരും പൊലീസുമായി സംഘർഷം. പുതിയ ബസ് സ്റ്റാൻഡിൽ തുറന്ന കടകൾ ബലം പ്രയോ​ഗിച്ച് കോൺ​ഗ്രസ് പ്രവർത്തകർ അടപ്പിച്ചു. തടയാനെത്തിയ പൊലീസുമായി പ്രവർത്തകർ ഉന്തും തള്ളുമായി. വ്യാപാരി വ്യവാസായികൾ കടകൾ അടപ്പിക്കുന്നത് അനുകൂലിച്ചില്ല. പ്രവർത്തകരും വ്യാപാരി വ്യവാസായികളുമായി സംഘർഷമുണ്ടായി. നടക്കാവ്, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പ്രതിഷേധം തുടരുകയാണ്. രാവിലെ സർവീസ് നടത്തിയ ബസുകൾ ഹർത്താൽ അനുകൂലികൾ പലയിടങ്ങളിലും തടഞ്ഞു.

ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് രാവിലെ കടകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഉള്‍പ്പെടെ സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി.  ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ചാണ് കോൺ​ഗ്രസ്  ഇന്ന് ജില്ലയിൽ ഹർത്താലിന് ആഹ്വാനംചെയ്തത്.
 



deshabhimani section

Related News

View More
0 comments
Sort by

Home