ഇരട്ടവോട്ട്‌ നീക്കണം ; യുഡിഎഫിനെ ജയിപ്പിക്കാൻ കോൺഗ്രസും ബിജെപിയും തമ്മിലാണ്‌ ഡീൽ : 
എം വി ഗോവിന്ദൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 01:28 AM | 0 min read


പാലക്കാട്‌
പാലക്കാട്‌ കോൺഗ്രസും ബിജെപിയും കള്ളവോട്ട്‌ ചേർത്ത സംഭവത്തിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇരട്ടവോട്ട്‌ നീക്കംചെയ്യണം. യുഡിഎഫിനെ ജയിപ്പിക്കാൻ കോൺഗ്രസും ബിജെപിയും തമ്മിലാണ്‌ ഡീൽ. പെട്ടിയും പ്രമാണവും കള്ളവോട്ടുമെല്ലാം ഇതിന്റെ ഭാഗമാണ്‌. വി ഡി സതീശൻ ബിജെപിക്കെതിരെ ഒന്നുംമിണ്ടുന്നില്ല. ഐഡി കാർഡ്‌ വ്യാജമായുണ്ടാക്കിയ പാരമ്പര്യമുള്ളയാളാണ്‌ രാഹുൽ. വ്യാജവോട്ടുകൾ ഏതൊക്കെയെന്ന്‌ ബൂത്തുകൾക്കുമുന്നിൽ എഴുതിവയ്‌ക്കും. സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

സന്ദീപ്‌ വാര്യരുടെ വരവ്‌ കോൺഗ്രസിൽ എതിർപ്പുണ്ടാക്കും
സന്ദീപ്‌ വാര്യർ വരുന്നത്‌ കോൺഗ്രസിനുള്ളിൽ വലിയ എതിർപ്പുണ്ടാക്കുമെന്ന്‌ എം വി ഗോവിന്ദൻ. കൊടകരയും കരുവന്നൂർ വിഷയവും കോൺഗ്രസിൽ ചേരാൻവേണ്ടി സന്ദീപ്‌ പറയുന്നതാണ്‌. ആരെങ്കിലും വരുന്നതോ പോകുന്നതോ ഞങ്ങളുടെ പ്രശ്‌നമല്ല. ഞങ്ങൾക്ക്‌ നയമാണ്‌ പ്രധാനം. സന്ദീപ്‌ നയം വ്യക്തമാക്കിയിരുന്നില്ല. എന്ത്‌ സംഭവിച്ചാലും പാലക്കാട്‌ കോൺഗ്രസ്‌ ജയിക്കാൻ പോകുന്നില്ല. കോൺഗ്രസിന്റെ തട്ടിപ്പ്‌ ജനങ്ങൾക്ക്‌ ഓരോ ദിവസവും വ്യക്തമായിക്കൊ ണ്ടിരിക്കുകയാണ്‌–- അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home