‘കേരള മാതൃക സിബിഎസ്‌ഇയും പകർത്തണം’ ടൈപ്പ്‌ വൺ പ്രമേഹക്കാർക്ക്‌ അധികസമയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 01:25 AM | 0 min read


തിരുവനന്തപുരം
ടൈപ്പ് വൺ പ്രമേഹബാധിതരായ വിദ്യാർഥികൾക്ക്‌ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് മണിക്കൂറിന് 20 മിനിറ്റ് അധികസമയം അനുവദിക്കണമെന്ന്‌ സിബിഎസ്‍സിയോട്‌ മനുഷ്യാവകാശ കമീഷൻ. കേരള സർക്കാർ വിദ്യാർഥികൾക്ക് കൂടുതൽ സമയം അനുവദിച്ചത്‌ മാതൃകയായി കണ്ട്‌ സിബിഎസ്ഇയും ഇത്‌ നടപ്പാക്കണമെന്ന്‌ കമീഷൻ ചെയർപേഴ്സൺ ജസ്‌റ്റിസ് അലക്‌സാണ്ടർ തോമസ് നിർദേശിച്ചു. വിഷയത്തിൽ കമീഷൻ സിബിഎസ്ഇയിൽനിന്ന്‌ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. സിബിഎസ്ഇ ഡയറക്ടറും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം.

എസ്എസ്എൽസി, ഹയർസെക്കൻഡറി തലങ്ങളിൽ മണിക്കൂറിന് 20 മിനിറ്റ് വീതമാണ്‌   സംസ്ഥാന സർക്കാർ അധികസമയം നൽകുന്നത്. സംസ്ഥാനത്ത്‌ എണ്ണായിരത്തിലധികം കുട്ടികൾ ടൈപ്പ് വൺ പ്രമേഹബാധിതരാണെന്നാണ്‌ കണക്ക്‌. സംസ്ഥാന സർക്കാരിന്റെ മിഠായി പദ്ധതിയിൽ 2500 കുട്ടികൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. രാജ്യത്ത്‌ എട്ടുലക്ഷത്തിലധികം കുട്ടികൾ ടൈപ്പ് വൺ പ്രമേഹബാധിതരാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home