ഫണ്ട് വെട്ടിപ്പ്: ഡെപ്യൂട്ടി തഹസിൽദാർക്ക് 11 വർഷം തടവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 08:06 PM | 0 min read

തിരുവനന്തപുരം> മഴക്കാല ദുരന്തനിവാരണത്തിന് അനുവദിച്ച 1,83,000 രൂപ വ്യാജ രേഖയുണ്ടാക്കി സ്വകാര്യ ആവശ്യത്തിനായി മാ​റ്റിയെടുത്ത നെടുമങ്ങാട് മുൻ ഡെപ്യൂട്ടി തഹസിൽദാർ കെ സുകുമാരന് 11 വർഷം കഠിന തടവും 1,75,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.

പാങ്ങോട് വില്ലേജിൽ മഴക്കാല ദുരന്തനിവാരണത്തിനായി 2001–--02 കാലയളവിൽ സർക്കാർ അനുവദിച്ച തുക ദുരിതബാധിതർക്ക് അനുവദിക്കാതെ സുകുമാരനും പാങ്ങോട് വില്ലേജ് ഓഫീസറും ചേർന്ന് തട്ടിയെടുത്തു എന്നാണ് വിജിലൻസ് കേസ്. തിരുവനന്തപുരം വിജിലൻസ് യൂണിറ്റാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് സുകുമാരൻ. ഒന്നാം പ്രതിയായ പാങ്ങോട് വില്ലേജ് ഓഫീസർ മരിച്ചതിനാൽ ശിക്ഷയിൽ നിന്നൊഴിവാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home