കേളകത്തെ വാഹനാപകടം: മരിച്ച അഭിനേത്രികളുടെ കുടുംബങ്ങൾക്ക് 25000 രൂപ അടിയന്തിര ധനസഹായം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 04:42 PM | 0 min read

കണ്ണൂർ> കണ്ണൂർ കേളകത്ത് കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് മരണപ്പെട്ട അഭിനേത്രികളുടെ കുടുംബങ്ങൾക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മരണാനന്തര ചടങ്ങുകൾക്കായി അടിയന്തിര ധനസഹായമെന്ന നിലയിൽ സാംസ്‌കാരിക ക്ഷേമനിധി ബോർഡ് 25000 രൂപ വീതം കൈമാറുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാചെലവുകൾ സാംസ്‌കാരികവകുപ്പ് ഏറ്റെടുക്കും. ആശുപത്രിയിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്താനായി ജില്ലാ കലക്ടറോടും കേരള സംഗീത നാടക അക്കാദമിയോടും നിർദേശിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ ഭൗതികശരീരം കൊണ്ടുപോകുവാനും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെടുന്നവർക്കുമായുള്ള ആംബുലൻസ് സൗകര്യങ്ങൾ ഏർപ്പെടുത്താൻ കേരള സംഗീത നാടക അക്കാദമിയോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home