വയനാട്‌ ഉപതെരഞ്ഞെടുപ്പ്‌ ; പോളിങ് 64.72 ശതമാനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 01:33 AM | 0 min read


കൽപ്പറ്റ
വയനാട്‌ ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ 64.72 ശതമാനം പോളിങ്.  തെരഞ്ഞെടുപ്പ്‌ കമീഷൻ വ്യാഴാഴ്‌ച പുറത്തുവിട്ട കണക്കാണിത്‌. 2009ൽ മണ്ഡലം രൂപീകരിച്ചശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങ്ങാണിത്‌. ആദ്യ തെരഞ്ഞെടുപ്പിൽ 74.14 ശതമാനം, 2014ൽ 73.25, 2019ൽ 80.33, 2024 എപ്രിലിൽ -73.57 എന്നിങ്ങനെയായിരുന്നു പോളിങ്. ഇത്തവണ 9319 വോട്ടർമാർ കൂടുതലായിരുന്നിട്ടും ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിനേക്കാൾ 8.85 ശതമാനം പോളിങ് കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചശേഷം രാഹുൽ ഗാന്ധി മണ്ഡലം ഉപേക്ഷിച്ചതിലുള്ള വോട്ടർമാരുടെ പ്രതിഷേധമാണ്‌ പോളിങ് കുറവിന്‌ കാരണമായി വിലയിരുത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home