സംസ്ഥാന സ്കൂൾ 
ശാസ്-ത്രോത്സവത്തിന്‌ ഇന്ന്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 11:13 PM | 0 min read


ആലപ്പുഴ
സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയ്‌ക്ക്‌ വെള്ളിയാഴ്‌ച ആലപ്പുഴയിൽ തുടക്കമാകും. അയ്യായിരത്തിൽപരം വിദ്യാർഥികൾ പങ്കെടുക്കും. ശാസ്‌ത്രോത്സവവും വൊക്കേഷണൽ എക്‌സ്‌പോയും വൈകിട്ട് നാലിന് സെന്റ് ജോസഫ് എച്ച്എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.

നഗരത്തിലെ അഞ്ചു സ്‌കൂളുകളിൽ 10 വേദിയിലായാണ്‌ മുന്നൂറിലധികം മത്സരം നടക്കുക. പ്രധാനവേദിയായ സെന്റ് ജോസഫ്സ്‌ ഹൈസ്‌കൂളിൽ സാമൂഹികശാസ്‌ത്ര, ഐടി മേളകളും ലിയോ തേർട്ടീന്ത് സ്‌കൂളിൽ ശാസ്‌ത്രമേളയും ലജ്‌നത്തുൽ മുഹമ്മദീയ ഹൈസ്‌കൂളിൽ ഗണിതശാസ്‌ത്രമേളയും എസ്ഡിവി ബോയ്സ്, ഗേൾസ് സ്‌കൂളുകളിൽ പ്രവൃത്തി പരിചയമേളയും നടക്കും. കരിയർ സെമിനാർ, എക്‌സിബിഷൻ, കലാപരിപാടികൾ തുടങ്ങിയവ ലിയോ തേർട്ടീന്ത് സ്‌കൂൾ മൈതാനിയിൽ നടക്കും.

വെള്ളി രാവിലെ ഒമ്പതിന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തും. കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്‌ക്ക്‌ എഡ്യൂക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫി നൽകും. 18ന്‌ മേള സമാപിക്കും.
 



deshabhimani section

Related News

View More
0 comments
Sort by

Home