ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 10:13 PM | 0 min read

കോട്ടയം > ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു. ഡ്രൈവറടക്കം മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. വ്യാഴം വൈകിട്ട് എഴോടെ മുളക്കുളം വടുകുന്നപ്പുഴയിലാണ് അപകടം ഉണ്ടായത്. കോതമംഗലം പോത്താനിക്കാട് പുൽപ്രയിൽ ബേബിയുടെ മകൻ ബെൻസൺ(35) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് സ്പൈനൽ കോഡിന് തകരാർ സംഭവിച്ച് അരയ്ക്ക് താഴോട്ട് തളർന്ന ബെൻസണെ വൈക്കം ചെമ്മനാകരിയിലെ ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ കാണിച്ച ശേഷം തിരികെ പോത്താനിക്കാടുള്ള വീട്ടിലേക്ക്  കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്ന് പന്ത്രണ്ട് അടിയോളം താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.

മഴയത്ത് തെന്നിപ്പോയതാകം അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ബെൻസൺൻ്റെ മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിൽ. ഗുരുതരമായി പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശിവപ്രസാദ്, ഒപ്പമുണ്ടായിരുന്ന കാവനാട് ഏർപ്പാലത്തിങ്കൽ ബൈജു എന്നിവരെ മുവാറ്റുപുഴ നിർമ്മല ആശുപത്രിയിലും  ബെൻസൺൻ്റെ സഹോദരൻ ജെക്സൺ പിറവം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. 



deshabhimani section

Related News

View More
0 comments
Sort by

Home