യുവാവിനെ തലയ്ക്കടിച്ചു കൊന്നു: അച്ഛനും മകനും ജീവപര്യന്തം തടവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 08:27 PM | 0 min read

കൊല്ലം > യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസിൽ പ്രതികളായ അച്ഛനും മകനും ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും. കുന്നിക്കോട് സ്വദേശികളായ ദമീജ് അഹമ്മദ്(28), സലാഹുദ്ദീൻ ( 63) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൊട്ടാരക്കര സ്പെഷ്യൽ എസ് സി എസ് റ്റി കോടതി ജഡ്ജി ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷ നിയമം 449, 302, 34 എന്നി വകുപ്പ് പ്രകാരമാണ് ശിക്ഷാവിധി. കുന്നിക്കോട് കടുവാംകോട് വീട്ടിൽ അനിൽകുമാർ (35) നെയാണ് ഇവർ കൊലപ്പെടുത്തിയത്.

2022 സെപ്റ്റംബർ 17 നാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്.  മരം മുറിച്ചിട്ടതിനെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ  രണ്ടാം പ്രതി സലാഹുദിനും ഒന്നാം പ്രതിയായ മകൻ  ദമീജ് അഹമ്മദും ചേർന്നു അനിൽകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിക്കോലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം ഒളിവിൽ പോയ ഇവരെ തമിഴ്‌നാട്ടിലെ ഏർവാടിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജി എസ് സന്തോഷ്‌കുമാർ ഹാജരായി.


 



deshabhimani section

Related News

0 comments
Sort by

Home