ഇ പി ജയരാജന്റെ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 05:17 PM | 0 min read

കോട്ടയം > ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഐ എം നേതാവ് ഇ പി ജയരാജൻ നല്‍കിയ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും. തന്റെ ആത്മകഥിയിലേതെന്ന് പറഞ്ഞുള്ള വിവരങ്ങൾ പ്രചരിപ്പിച്ചതിൽ ഗൂഡാലോചന ആരോപിച്ചാണ് ഇ പി പരാതി നൽകിയത്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിര്‍ദേശം നൽകി. പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home