ട്രാഫിക് നിയമലംഘനം; പിഴ അടയ്ക്കാൻ വാട്സാപ്പിൽ ലഭിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണം: എംവിഡി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 04:15 PM | 0 min read

തിരുവനന്തപുരം > ട്രാഫിക് നിയമലംഘനം നടത്തിയതിന് പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം ഒരു സന്ദേശമോ പേയ്മെന്റ് ലിങ്കോ നിങ്ങളുടെ വാട്സാപ്പ് വഴി ലഭിക്കില്ല. സന്ദേശങ്ങൾ പരിവാഹൻ പോർട്ടലിൽ നിന്നും രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ അയക്കു. വാഹനനമ്പർ സഹിതമാവും നിയമലംഘന അറിയിപ്പുകൾ വരിക.

ഇത്തരം സന്ദേശമോ പേയ്മെന്റ് ലിങ്കോ മൊബൈലിൽ ലഭിച്ചാൽ ശ്രദ്ധിക്കണമെന്ന് എംവിഡി മുന്നറിയിപ്പ നൽകി. മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും. ഒരു നിമിഷം നമ്മെ  പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകൾക്ക് സാധിക്കും. മോട്ടോർ വാഹനവകുപ്പിന്റെ പോർട്ടൽ echallan.parivahan.gov.in ആണ്. പേയ്മെന്റ് ലിങ്കുകൾ വാട്സാപ്പിലേക്ക് അയക്കുന്ന സംവിധാനമില്ല. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകൾ തുറക്കാതിരിക്കുക. സന്ദേശങ്ങൾ ലഭിച്ചാൽ സ്ക്രീൻഷോട്ടുമായി മോട്ടോർവാഹനവകുപ്പിനെ ബന്ധപ്പെട്ട് സാധുത ഉറപ്പ് വരുത്തണമെന്നും എംവിഡി മുന്നറിയിപ്പ നൽകി.




 



deshabhimani section

Related News

View More
0 comments
Sort by

Home