ശബരിമല തീർത്ഥാടനം; സംസ്ഥാന പൊലീസ് മേധാവി മുന്നൊരുക്കങ്ങൾ വിലയിരുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 03:51 PM | 0 min read

പത്തനംതിട്ട > ശബരിമല തീർത്ഥാടനം സുഗമമായി നടത്തുന്നതിന് പൊലീസിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി. പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് പമ്പ സന്ദർശിച്ച് മുന്നൊരുക്കങ്ങൾ നേരിട്ട് വിലയിരുത്തി. ചീഫ് പൊലീസ് കോർഡിനേറ്റർ എഡിജിപി എസ് ശ്രീജിത്തും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ആദ്യഘട്ടത്തിൽ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി പൊലീസ് മേധാവി ചർച്ചനടത്തി. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഗമമായ ദർശനം നടത്തുന്നതിന് ആവശ്യമായ സഹായം നൽകലാണ് പൊലീസിന്റെ പ്രാഥമിക ചുമതലയെന്നും ഡ്യൂട്ടിയായല്ല മനുഷ്യസേവനമായിത്തന്നെ അതിനെ കണക്കാക്കണമെന്നും അദ്ദേഹം പൊലീസ് ഉദ്യോ​ഗസ്ഥരോട് ആവശ്യപ്പെട്ടു. കാണാതാകുന്നവരെ കണ്ടെത്തുന്നതിനും പോക്കറ്റടി, മൊബൈൽ ഫോൺ മോഷണം, ലഹരി പദാർഥങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ തടയുന്നതിനും പ്രത്യേകശ്രദ്ധ ചെലുത്തണം. പ്രധാനപാതകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനം നിർത്തിയിടാൻ അനുവദിക്കരുതെന്നും നിർദേശം നൽകി.

മുതിർന്ന പൊലീസ് ഓഫീസർമാരും സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ നിയോഗിക്കപ്പെട്ട ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു. പൊലീസ് ഉദ്യോഗസ്ഥർക്കായി ഒരുക്കിയിട്ടുള്ള താമസ, ഭക്ഷണ സൗകര്യങ്ങളും പൊലീസ് മേധാവി സന്ദർശിച്ചു വിലയിരുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home