ബിജെപി കൂട്ടുകെട്ടിൽ പ്രതിഷേധം; മഹിളാ കോൺ​ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി പാർടി വിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 12:21 PM | 0 min read

പാലക്കാട് > പാലക്കാട് കോൺ​ഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കോൺ​ഗ്രസ്-ബിജെപി കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് മഹിളാ കോൺ​ഗ്രസ് നേതാവ് പാർടി വിട്ടു. മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരിയാണ് പാർടി വിട്ട് പുറത്ത് പോയത്. കോൺഗ്രസ് നിരന്തരമായി അവഗണിക്കുകയാണെന്നും നിരവധി ആളുകള്‍ ഇനിയും പുറത്തുവരുമെന്നും കൃഷ്ണകുമാരി പറഞ്ഞു.

2020 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാനായി കോൺഗ്രസും ബിജെപിയും ചേര്‍ന്ന് മത്സരിച്ചു. തന്റെ പഞ്ചായത്തായ വെള്ളിനേഴിയില്‍ അടക്കം ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ നിരവധി ഉദാഹരണങ്ങൾ ഉണ്ട്. വെള്ളിനേഴിയില്‍ ഒരു വാര്‍ഡില്‍ ബിജെപിക്കും കോൺഗ്രസിനും ഒരേ സ്ഥാനാര്‍ഥിയായിരുന്നു. ഇതെ തുടർന്നായിരുന്നു ആദ്യമായി വെള്ളിനേഴി പഞ്ചായത്തില്‍ ബിജെപിക്ക് അംഗത്തെ ലഭിച്ചത്. ഉപതെരഞ്ഞെടുപ്പിലും ആവർത്തിക്കുന്നത് അതാണ്. ഇത് അം​ഗീകരിക്കാനാകാത്തതിനാൽ പാർടി വിടുകയാണെന്നും സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കുമെന്നും കൃഷ്ണകുമാരി പറഞ്ഞു.     

കോൺ​ഗ്രസ്-ബിജെപി കൂട്ടുകെട്ട് സംബന്ധിച്ച് സിപിഐ എം ഉന്നയിച്ച കാര്യങ്ങൾ ഓരോ ദിവസവും വ്യക്തമാവുകയാണെന്ന് സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി  ഇ എൻ സുരേഷ് ബാബു പറഞ്ഞു. കോൺ​ഗ്രസ് വിട്ട് പുറത്തുവരുന്നവരെല്ലാം ഉയർത്തുന്നത് ബിജെപി -കോൺഗ്രസ് രഹസ്യധാരണ സംബന്ധിച്ച കാര്യങ്ങളാണ്. പത്തനംതിട്ടയില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയെ കൊണ്ടുവന്നത് ഈ രഹസ്യധാരണ വിജയിപ്പിക്കാനാണ്. മലമ്പുഴയില്‍ കൃഷ്ണകുമാര്‍ മത്സരിക്കുമ്പോള്‍ വോട്ടുമറിക്കാൻ നേതൃത്വം നല്‍കിയത് ഷാഫിയാണ്. ഷാഫി മാറിയതോടെയാണ് കൃഷ്ണകുമാര്‍ പാലക്കാട്ടേക്ക് വന്നതെന്നും സുരേഷ് ബാബു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home