കോൺഗ്രസും ബിജെപിയും വ്യാപകമായി കള്ളവോട്ട്‌ ചേർത്തു : സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2024, 12:18 AM | 0 min read


പാലക്കാട്‌
മണ്ഡലത്തിന്‌ പുറത്തുനിന്നുള്ളവരെ വ്യാപകമായി ചേർത്ത്‌ ജനഹിതം അട്ടിമറിക്കാനുള്ള ശ്രമമാണ്‌ കോൺഗ്രസും ബിജെപിയും നടത്തുന്നതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു. വ്യാജ തിരിച്ചറിയൽ കാർഡ്‌ ഉണ്ടാക്കിയയാൾ മത്സരിക്കുന്ന മണ്ഡലത്തിൽ ഇത്തരത്തിൽ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമീപ മണ്ഡലത്തിലെ താമസക്കാരെയാണ്‌ ചേർത്തിരിക്കുന്നത്‌. 177 –-ാം ബൂത്തിൽ 37 വോട്ട്‌ ഇത്തരത്തിൽ ശ്രദ്ധയിൽപ്പെട്ടു. ഇതുപോലെ ആയിരക്കണക്കിന്‌ വോട്ട്‌ ചേർത്തിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി നൽകി. കള്ളപ്പണവും കള്ളവോട്ടും വ്യാജമദ്യവും ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ഉപയോഗിക്കുമെന്ന്‌ നേരത്തേ എൽഡിഎഫ്‌ സൂചിപ്പിച്ചിരുന്നു.

ചെറുതുരുത്തിയിൽ പിടിച്ച പണം യുഡിഎഫ് പാലക്കാട്‌ കൊണ്ടുവന്ന കള്ളപ്പണത്തിന്റെ ഒരു ഭാഗമാകാം. ചേലക്കരയിലേക്ക്‌ കൊണ്ടുപോകുമ്പോൾ പിടികൂടിയതാകാം. പണം കടത്തിയ ജയൻ പാലക്കാട്ടെ ഒരു കോൺഗ്രസ്‌ കൗൺസിലറുമായി നല്ല ബന്ധമുള്ളയാളാണ്‌. ഇയാൾ ഷാഫി പറമ്പിലിന്റെ അടുത്തയാളുമാണ്‌. അതുകൊണ്ടാണ്‌ ഈ സംശയത്തിന്‌ ബലം നൽകുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home