വീണ്ടും അൻവറിന്റെ ചട്ടലംഘനം ; നോട്ടീസ്‌ നൽകിയ എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേട്ടിനെ ഇറക്കിവിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2024, 12:11 AM | 0 min read


ചേലക്കര
തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ച്‌ ചേലക്കരയിൽ പി വി അൻവർ എംഎൽഎയുടെ വാർത്താസമ്മേളനം. ചൊവ്വ പകൽ 10.30ന്‌ ചേലക്കര അരമന ഹോട്ടലിലാണ്‌ വാർത്താസമ്മേളനം നടത്തിയത്‌.  തെരഞ്ഞെടുപ്പ്‌ ചുമതലയുള്ള എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേട്ട്  വിവേക്‌ ഹോട്ടലിൽ എത്തി  വാർത്താസമ്മേളനം ഉടൻ നിർത്തിവയ്‌ക്കാനാവശ്യപ്പെട്ട്‌ നോട്ടീസ്‌ നൽകിയെങ്കിലും അൻവർ കൂട്ടാക്കിയില്ല.

ശബ്ദപ്രചാരണം അവസാനിച്ചാലും വാർത്താസമ്മേളനം നടത്താൻ തടസ്സമില്ലെന്ന്‌  ഉയർന്ന തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി അയക്കുന്ന  ഉദ്യോഗസ്ഥൻ പറഞ്ഞാൽ അവസാനിപ്പിക്കില്ലെന്നും പറഞ്ഞ്‌ എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേട്ടിനെ ഇറക്കിവിട്ടു. എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേട്ട്  ഉന്നത തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥനെ വിളിച്ച്‌ ഫോൺ അൻവറിന്‌ കൈമാറാൻ ശ്രമിച്ചെങ്കിലും സംസാരിക്കാൻ സൗകര്യമില്ലെന്ന്‌ പറഞ്ഞ്‌ ഒഴിഞ്ഞുമാറി.

തെരഞ്ഞെടുപ്പ്‌ കമീഷൻ, സംസ്ഥാന സർക്കാർ, ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്ന്‌ മുന്നണികൾ എന്നിവർക്കെതിരെ 40 മിനിറ്റ്‌ വെല്ലുവിളികളും ആക്ഷേപങ്ങളും ചൊരിഞ്ഞു. വേണ്ടിവന്നാൽ  തെരഞ്ഞെടുപ്പ്‌ ചട്ടം ഇനിയും ലംഘിക്കുമെന്ന്‌ വെല്ലുവിളിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home