പഴയ വാഹനം കൈമാറ്റം ; 14 ദിവസത്തിനകം 
ആർസി മാറ്റണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2024, 12:07 AM | 0 min read


തിരുവനന്തപുരം
വാഹനം മറ്റൊരാൾക്ക് വിൽക്കുമ്പോൾ ആർ സി ഉടമസ്ഥാവകാശം മാറ്റാൻ അപേക്ഷ തയ്യാറാക്കി 14 ദിവസത്തിനകം ആർ ടി  ഓഫീസിൽ സമർപ്പിക്കണമെന്ന്‌ മോട്ടോർ വാഹന വകുപ്പ്‌.  അടുത്ത ബന്ധുക്കൾക്കും കൂട്ടുകാർക്കും വാഹനം വിൽക്കുമ്പോൾ പേപ്പറിലോ മുദ്രപ്പത്രത്തിലോ ഒപ്പിട്ടുവാങ്ങിയതുകൊണ്ട്‌ കാര്യമില്ല. വാഹനം വാങ്ങുന്ന വ്യക്തിക്ക് ഒടിപി ലഭിച്ച്‌ പണമടച്ചാൽ വാഹനത്തിന്റെ  ഉത്തരവാദിത്വം ആ വ്യക്തിക്കാണ്. നിർമിച്ച്‌ 15 വർഷം കഴിഞ്ഞ വാഹനമാണെങ്കിൽ, വാങ്ങുന്ന വ്യക്തിയുടെ പേരിൽ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ സത്യവാങ്മൂലം അപ്‌ലോഡ് ചെയ്യണം.

നിലവിൽ ആർസി ബുക്ക്‌ മോട്ടോർ വാഹനവകുപ്പ്‌ പ്രിന്റ്‌ ചെയ്യുന്നില്ല. ഡിജിറ്റൽ കാർഡുകളാണ്‌. അത്‌ ഡൗൺലോഡ്‌ ചെയ്ത്‌ അപേക്ഷയ്‌ക്കൊപ്പം അപ്പ്‌ലോഡ്‌ ചെയ്താൽ മതി. മോട്ടോർ വാഹനവകുപ്പിൽ രജിസ്റ്റർ ചെയ്ത സെക്കൻഡ്‌ ഹാൻഡ്‌ ഡീലർമാർക്ക്‌ വാഹനം വിറ്റാൽ ഉടമസ്ഥാവകാശം മാറ്റേണ്ട ഉത്തരവാദിത്വം അവർക്കാണ്‌.

എങ്ങനെ ആർസി 
ഉടമസ്ഥാവകാശം  മാറ്റാം  
വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ പരിവാഹൻ സൈറ്റ് (www. parivahan.gov.in) വഴിയാണ്‌ നൽകേണ്ടത്‌. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ആധാർ വഴി അപേക്ഷിക്കാം. രേഖകൾ ഓൺലൈൻവഴി സമർപ്പിച്ചാൽ മതി. ഓഫീസിൽ രേഖ ഹാജരാക്കേണ്ടതില്ല. ഓൺലൈൻവഴിയാണ്‌ പണം അടച്ച്‌ ഒറിജിനൽ രേഖ ആർടി ഓഫീസിൽ സമർപ്പിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Home