കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരവിതരണവും വെബ്‌പോര്‍ട്ടല്‍ ഉദ്ഘാടനവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 07:16 PM | 0 min read

തിരുവനന്തപുരം > കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  വൈജ്ഞാനിക പുരസ്കാര വിതരണവും വെബ്‌പോര്‍ട്ടല്‍ ഉദ്ഘാടനവും നവംബര്‍ 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വെള്ളിയാഴ്ച വൈകുന്നേരം 3.30ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫിഷറീസ്-സാംസ്കാരിക-യുവജനകാര്യ മന്ത്രി സജി ചെറിയാൻ അധ്യക്ഷ്യത വഹിക്കും. 

മന്ത്രിമാരായ വി ശിവന്‍കുട്ടി, അഡ്വ. ജി ആര്‍ അനില്‍, അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. ഡി സുരേഷ്കുമാര്‍, സാംസ്‌കാരികവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ ഐഎഎസ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം സത്യന്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് സുമേഷ്  എന്നിവര്‍ സംസാരിക്കും.

എൻ വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരജേതാവ് പി എന്‍ ഗോപീകൃഷ്ണന്‍, എം പി കുമാരൻ സ്മാരക വിവർത്തന പുരസ്കാര ജേതാവ് എസ് ശാന്തി  എന്നിവര്‍ ഒരു ലക്ഷം രൂപ വീതമുള്ള പുരസ്‌കാരം ഏറ്റുവാങ്ങും. മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ എം ജോർജ് സ്മാരക ഗവേഷണപുരസ്‌കാരം ഡോ. ടി തസ്ലീമ ഏറ്റുവാങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Home