ചെറുതുരുത്തിയിൽ പിടികൂടിയത് ബിജെപിയുടെ കുഴൽപ്പണം; വാഹനത്തിൽ ബിഡിജെഎസ് നേതാവ്

തൃശൂർ> ചെറുതുരുത്തിയിൽ നിന്നും റവന്യൂ ഉദ്യോഗസ്ഥർ പിടികൂടിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കടത്തിയ കുഴൽപ്പണം. ഷൊർണ്ണൂർ സ്വദേശിയായ ബിഡിജെഎസ് നേതാവ് ജയനിൽ നിന്നാണ് 25 ലക്ഷം രൂപ പിടികൂടിയത്. എൻഫോഴ്സ്മെന്റ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ചേലക്കര മണ്ഡലത്തിലെ വള്ളത്തോൾ നഗറിൽ കലാമണ്ഡലം പരിസരത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ കിയ കാറിൽ പുറകിൽ സൂക്ഷിച്ച ബാഗിൽ നിന്നാണ് പണം കണ്ടെത്തിയത്. വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുപോയെന്നാണ് ജയൻ പറഞ്ഞത്. രേഖകളില്ലാത്തതിനാൽ പണം ആദായനികുതി വകുപ്പിന് കൈമാറും.









0 comments