Deshabhimani

എൽഡിഎഫ്‌ വിജയം 
ഉറപ്പാക്കുക: ടി പി രാമകൃഷ്ണൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 01:45 AM | 0 min read


തിരുവനന്തപുരം
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ. ദേശീയതലത്തിൽ മതനിരപേക്ഷത സംരക്ഷിക്കുന്നതിനും ജനപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിനും പാർലമെന്റിൽ ഇടതുപക്ഷ അംഗസംഖ്യ വർധിപ്പിക്കേണ്ടതുണ്ട്. സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ നിലപാട് സ്വീകരിക്കാതെ ഇടതുപക്ഷത്തെ തകർക്കാൻ യുഡിഎഫ്‌ നിലകൊള്ളുന്നത്. തെറ്റായ ഈ രാഷ്ട്രീയ നിലപാടിനെതിരായുള്ള വിധിയെഴുത്തായി വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഫലം മാറണം.

ചേലക്കര നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ്–- ബിജെപി കൂട്ടുകെട്ടിനെതിരായുള്ള ജനവിധിയാക്കി മാറ്റേണ്ടതുണ്ട്. മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചും ബദൽനയങ്ങൾ മുന്നോട്ടുവച്ചും പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാരിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ജനവിധിയുണ്ടാകണം. ചേലക്കരയിൽ തുടർന്നുവരുന്ന വികസന പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിന് എൽഡിഎഫിന്റെ വിജയം അനിവാര്യമാണ്‌–- ടി പി രാമകൃഷ്ണൻ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home