കേന്ദ്രമന്ത്രി ധാര്‍ഷ്ട്യത്തിന്റെ കമീഷണർ: ബിനോയ്‌ വിശ്വം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 01:42 AM | 0 min read


തിരുവനന്തപുരം
മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള നീക്കത്തിൽനിന്ന് ബിജെപി നേതൃത്വം പിന്തിരിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കേരളത്തിൽനിന്നുള്ള ഒരു കേന്ദ്രമന്ത്രി ധാർഷ്ട്യ രാഷ്ട്രീയത്തിന്റെ കമീഷണറായി സ്വയം മാറുകയാണ്. ഭ്രാന്തമായ മുസ്ലീം വിരോധത്തിന്റെയും കപടമായ ക്രിസ്ത്യൻ സ്നേഹത്തിന്റെയും ഭാഷയാണ് കേന്ദ്രമന്ത്രിയിലൂടെ ബിജെപി പുറത്തുവിടുന്നത്.

മുനമ്പത്തെ ഒരാളെപ്പോലും ഇറക്കിവിടില്ലെന്നതാണ് എൽഡിഎഫ് നയം. നിയമപരമായും ഭരണപരമായും സാമൂഹികമായും അതിനുള്ള വഴികളാണ് സർക്കാർ ആരായുന്നത്. അത്‌ അട്ടിമറിക്കാനും മുസ്ലിം–-ക്രിസ്ത്യൻ സ്പർധ കുത്തിവയ്‌ക്കാനുമാണ് ബിജെപി ശ്രമിക്കുന്നെന്നും ബിനോയ് വിശ്വം പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home