പരീക്ഷാ ഫീസ് കുറയ്‌ക്കണം: കലിക്കറ്റ് സർവകലാശാലയിലേക്ക്‌ എസ്എഫ്ഐ മാർച്ച്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 07:12 PM | 0 min read

തേഞ്ഞിപ്പലം> നാലുവർഷ ഡിഗ്രി കോഴ്സുകളുടെ പരീക്ഷാ ഫീസ് കുറയ്‌ക്കണമെന്നും പിഎച്ച്ഡി പ്രവേശനത്തിന് നിലവിലെ രീതി തുടരണമെന്നും ആവശ്യപ്പെട്ട്‌  എസ്എഫ്ഐ  നേതൃത്വത്തിൽ കലിക്കറ്റ് സർവകലാശാലാ ഭരണവിഭാഗത്തിലേക്ക് മാർച്ച് നടത്തി.

സ്റ്റുഡന്റ്സ് ട്രാപ്പിൽനിന്ന് ആരംഭിച്ച മാർച്ച് ഭരണവിഭാഗത്തിനുമുന്നിൽ പൊലീസ് തടഞ്ഞു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം കെ വി അനുരാഗ് ഉദ്ഘാടനംചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ടി പി അമൽ രാജ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സെയ്ത് മുഹമ്മദ്‌ സാദിഖ് സംസാരിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറി എൻ ആദിൽ സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം കെ ഹരിമോൻ നന്ദിയും പറഞ്ഞു.

വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ, പരീക്ഷ കംട്രോളർ ഡോ. ഡി പി ഗോഡ് വിൻ സാംരാജ് എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്ന് ആവശ്യങ്ങൾ അംഗീകരിച്ചു. അടുത്ത സിൻഡിക്കറ്റ് യോഗം ഫീസ് കുറയ്‌ക്കുന്നത് സംബന്ധിച്ച് ചർച്ചചെയ്ത് തീരുമാനമെടുക്കും. പിഎച്ച്ഡി പ്രവേശനം നിലവിലുള്ള രീതിയിൽ  തുടരുമെന്നും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home