Deshabhimani

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2024, 05:39 PM | 0 min read

കരുനാഗപ്പള്ളി> വീടിനുള്ളിൽ കയറി യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. അഴീക്കൽ പുതുവൽവീട്ടിൽ ഷൈജാമോളെ (41) ആണ്‌ മരിച്ചത്. തീ കൊളുത്തിയ പാലാ സ്വദേശി ഷിബു ചാക്കോ ഇന്നലെ ജീവനൊടുക്കിയിരുന്നു.

ശനി രാത്രി 8:30ന്‌ അഴീക്കൽ കുരിശടിക്കു സമീപമുള്ള ഷൈജമോളുടെ വീടിനു മുകളിലത്തെ നിലയിലേക്ക് പെട്രോളുമായി കയറിച്ചെന്ന യുവാവ് യുവതിയെ പെട്രോൾ ഒഴിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. പത്തുവർഷം മുമ്പ് വിവാഹബന്ധം വേർപെടുത്തിയ ഷൈജാമോൾ വർഷങ്ങൾക്കു മുമ്പ് പരിചയപ്പെട്ട ഷിബു ചാക്കോയുമൊന്നിച്ച് ജീവിക്കുകയായിരുന്നു. ഇതിനിടെ ഏതാനും നാൾ മുമ്പ് ഇവർ തമ്മിൽ പിണങ്ങിയതിനെ തുടർന്ന് യുവതി സ്വന്തം വീട്ടിൽ താമസിച്ചു വരികയായിരുന്നു.

ഷിബു ചാക്കോയുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ ഉൾപ്പെടെ നിലവിൽ ഉണ്ടെന്നും പൊലീസ്‌ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home