Deshabhimani

വാതിൽപ്പടി വിതരണം തടസ്സപ്പെടില്ല: സപ്ലൈകോ എംഡി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2024, 11:06 AM | 0 min read

തിരുവനന്തപുരം > സപ്ലൈകോയ്ക്ക് വേണ്ടി എൻ എഫ് എസ് എയുടെ ഭാഗമായി നടക്കുന്ന  വാതിൽപടി വിതരണം മുടങ്ങില്ലെന്ന് സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഷാജി വി നായർ അറിയിച്ചു.  വാതിൽപ്പടി വിതരണം നടത്തിയ ഇനത്തിൽ സപ്ലൈകോ നൽകാനുള്ള ബിൽ കുടിശികയെ തുടർന്ന്  ട്രാൻസ്പോർട്ടിങ് കരാറുകൾ  സമരത്തിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഒരാഴ്ചയ്ക്കുള്ളിൽ കുടിശ്ശിക തുകയുടെ ആദ്യ ഗഡു നൽകുമെന്ന് വെള്ളിയാഴ്ച കരാറുകാരുമായി സപ്ലൈകോ മാനേജിങ് ഡയറക്ടർ ഷാജി വി നായർ നടത്തിയ ചർച്ചയിൽ സപ്ലൈകോ അറിയിച്ചു.  ഇതേതുടർന്ന്  കരാറുകാർ  സമരത്തിൽ നിന്ന് പിൻവാങ്ങാൻ ധാരണയായിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home