മുനമ്പത്ത് ആരെയും ഒഴിപ്പിക്കില്ല: ബിജെപിയുടെ ലക്ഷ്യം വർഗീയ ധ്രുവീകരണമെന്ന് എംവി ഗോവിന്ദൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2024, 11:01 AM | 0 min read

പാലക്കാട് > മുനമ്പത്ത് ആരെയും ഒഴുപ്പിക്കുന്ന ‌‌‌‌‌പ്രശ്നമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കൈവശക്കാർക്കും കുടികിടപ്പുകാർക്കും കൃഷിക്കാർക്കും വേണ്ടി ഇടതുപക്ഷ സർക്കാർ നിലകൊണ്ടതിന്റെ ഉല്പന്നമാണ് ആധുനിക കേരളമെന്നും എക്കാലത്തും ആ നിലപാട് തുടരുമെന്നും എം വി ​ഗോവിന്ദൻ പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഐ എം അ​ഗീകരിക്കില്ല. മുനമ്പം അല്ല കേരളത്തിൽ എവിടെയായാലും അവർ താമസിക്കുന്ന ഭൂമിയിൽ നിന്നും ഒഴിപ്പിക്കാൻ ആരെയും അനുവദിക്കില്ല. മുനമ്പം വിഷയത്തിൽ കോടതിയുൾപ്പെടെയുള്ള സങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കും.

വർ​ഗീയ ദ്രുവീകരണമാണ് ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട നയം. ഞങ്ങൾ ഉള്ളിടത്തോളം മുസ്ലീങ്ങൾക്ക് ഒരു സംരക്ഷണവും നൽകില്ല എന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസവും ഉറപ്പിച്ചു പറഞ്ഞത്. ഇത് മുസ്ലീങ്ങളോടുള്ള വിരോധമോ ഹിന്ദുക്കളോടുള്ള സ്നേഹമോ കൊണ്ടല്ല. ദ്രൂവീകരണം ഉണ്ടാക്കാനാണ്. മുനമ്പത്തും ബിജെപി ലക്ഷ്യം വയ്ക്കുന്നത് ഇത് തന്നെയാണ്. ഇതിനെ ഫലപ്രദമായി പ്രതിരോധിച്ചുകൊണ്ട് സിപിഐ എം മുന്നോട്ട് പോകും.

മുനമ്പത്ത് സമരം കാലങ്ങളായി നടക്കുന്നുണ്ട്. ഇത് സർക്കാരിന് മാത്രം പരിഹരിക്കാനാകുന്ന വിഷയമല്ല. സർക്കാർ സമരക്കാർക്ക് ഒപ്പമാണ്. മനുഷ്യവകാശ പ്രശ്‌നമെന്ന നിലയിൽ മുനമ്പത്തുകാർക്ക് കരം അടക്കാനുള്ള അനുമതി റവന്യൂവകുപ്പ് നൽകിയിരുന്നു. എന്നാൽ വഖഫ് സംരക്ഷണ സമിതിക്കാരുടെ ഹർജിയിൽ കോടതിയാണ് സർക്കാർ തീരുമാനത്തിന് സ്റ്റേ നൽകിയത്. സിപിഐ എം ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നു പറയുന്ന വെൽഫെയർ പാർടി ബിജെപിയുടെ കൗണ്ടർ പാർട്ടാണ്. എന്താണോ ഭൂരിപക്ഷത്തിന്റെയും ഹിന്ദുക്കളുടെ പേരിൽ ബിജെപിയും ആർഎസ്എസും ചെയ്യുന്നത് അത് തന്നെയാണ് ന്യൂനപക്ഷത്തിന്റെ പേര് പറഞ്ഞ് വെൽഫെയർ പാർടി ചെയ്യുന്നത്. വർ​ഗീയ ദ്രുവീകരണം നടത്താൻ മാത്രമാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നത്. ബിജെപിയും വെൽഫെയർപാർടിയും രണ്ടല്ല, പരസ്പരം ശക്തിപ്പെടുത്തുന്ന രണ്ട് പ്രധാന വിഭാ​ഗങ്ങളാണ്.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ നടത്തുന്ന വാദങ്ങൾ മറുപടി അർഹിക്കുന്നതല്ല. ആദ്യം രാഹുൽ നുണ പരിശോധനക്ക് വിധേയനാകണം. അതു കഴിഞ്ഞാൽ രാഹുലിന് മറുപടി നൽകാം എന്നും എം വി ​ഗോവിന്ദൻ പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Home