സന്ദീപ്‌, കുഴൽപ്പണം: ബിജെപിക്ക്‌ പാളിയെന്ന്‌ ആർഎസ്‌എസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 10:38 PM | 0 min read

തിരുവനന്തപുരം> ബിജെപിയിലെ ഉൾപ്പോരും കൊഴിഞ്ഞുപോക്കും കുഴൽപ്പണ വെളിപ്പെടുത്തലും തിരിച്ചടിയാകുമെന്ന്‌ ആർഎസ്‌എസ്‌. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണ്‌ കാണുന്നത്‌. പാർടി സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ അഖിലേന്ത്യാ നേതൃത്വം പരിഗണിക്കുന്ന ആർഎസ്‌എസ്‌ പ്രചാരക്‌ എ ജയകുമാർ, സന്ദീപ്‌ വാര്യർ വിഷയത്തിലടക്കം ഇടപെട്ടെങ്കിലും പരിഹരിക്കാനായില്ല. പ്രശ്നം തുടക്കത്തിലേ പരിഹരിക്കാൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ ശ്രമിച്ചില്ലെന്നാണ്‌ ആർഎസ്‌എസ്‌ വിലയിരുത്തൽ.

പാലക്കാട്ടെ സ്ഥാനാർഥിയുടെ മാത്രം ഭാഗം ന്യായീകരിക്കാൻനിന്നതാണ്‌ പ്രശ്നം വഷളാക്കിയത്‌. കുഴൽപ്പണം സംബന്ധിച്ച ചർച്ച സജീവമായതും ജനങ്ങൾക്കിടയിൽ ബിജെപിക്ക്‌ അവമതിപ്പ്‌ ഉണ്ടാക്കി. തിരൂർ സതീശനെ രംഗത്തിറക്കിയതിൽ ശോഭ സുരേന്ദ്രന്‌ പങ്കുണ്ടെന്ന ആരോപണവും ആർഎസ്‌എസ്‌ നേതാക്കൾ തള്ളുന്നില്ല. കുഴൽപ്പണം എത്തിയെന്നും അതിൽ നല്ലൊരുഭാഗം നേതാക്കൾ വീതിച്ചെടുത്തെന്നുമുള്ള വസ്‌തുതകളെ ഇനി മറച്ചുവയ്‌ക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ്‌ ആർഎസ്‌എസ്‌.
 



deshabhimani section

Related News

View More
0 comments
Sort by

Home