ഹിന്ദു ഓഫീസർ വാട്ട്‌സാപ്‌ ഗ്രൂപ്പ്‌: ഫോൺ ഹാക്ക്‌ ചെയ്‌തതിന്‌ തെളിവില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 10:26 PM | 0 min read

തിരുവനന്തപുരം> വ്യവസായ ഡയറക്ടർ കെ ഗോപാലകൃഷ്‌ണന്റെ ഫോൺ ഹാക്ക്‌ ചെയ്യപ്പെട്ടതായി തെളിവ്‌ ലഭിച്ചിട്ടില്ലെന്ന്‌ പൊലീസ്‌. ഇതുസംബന്ധിച്ച്‌ സിറ്റി പൊലീസ്‌ കമീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷകസംഘം തയ്യാറാക്കിയ റിപ്പോർട്ട്‌ ചീഫ്‌ സെക്രട്ടറിക്ക്‌ കൈമാറി. ഫോറൻസിക്‌ പരിശോധനയിലും ഒന്നും കണ്ടെത്താനായില്ല. വാട്ട്‌സാപ്‌ ഗ്രൂപ്പുണ്ടാക്കിയത്‌ ഹാക്ക്‌ ചെയ്‌തിട്ടല്ലെന്ന്‌ മെറ്റ കമ്പനി അറിയിച്ചതായും റിപ്പോർട്ടിലുണ്ട്‌. ഐഎഎസ്‌ ഓഫീസർമാരെ അംഗങ്ങളാക്കി ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്‌’ എന്ന വാട്ട്‌സാപ്‌ ഗ്രൂപ്പാണ്‌ ഗോപാലകൃഷ്‌ണന്റെ നമ്പറിൽനിന്ന്‌ രൂപീകരിച്ചത്.

ഇദ്ദേഹം ഫോൺ റീസെറ്റ്‌ ചെയ്‌ത്‌ മുഴുവൻ വിവരവും കളഞ്ഞതിനാൽ ഹാക്ക്‌ ചെയ്യപ്പെട്ടോയെന്ന്‌ കണ്ടെത്താനാകില്ലെന്നാണ്‌ ഫോറൻസിക്‌ വിദഗ്‌ധർ സിറ്റി പൊലീസ്‌ കമീഷണർക്ക്‌ നൽകിയ റിപ്പോർട്ടിലും. ഗൂഗിളിൽനിന്നും പൊലീസ്‌ വിവരം തേടിയിരുന്നു. റീസെറ്റ്‌ ചെയ്ത ഫോണിൽ നിന്നുള്ള വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന്‌ ഗൂഗിളും പൊലീസിന്‌ റിപ്പോർട്ട്‌ നൽകി.
 ഈ സാഹചര്യത്തിൽ ഫോൺ ഹാക്ക്‌ ചെയ്യപ്പെട്ടെന്ന്‌ സ്ഥിരീകരിക്കാൻ പോന്ന തെളിവില്ലെന്ന്‌ വ്യക്തമാക്കി സിറ്റി പൊലീസ്‌ കമീഷണർ ജി സ്‌പർജൻകുമാർ നൽകിയ റിപ്പോർട്ട്‌ തിങ്കളാഴ്‌ച പരിശോധിച്ചശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന്‌ ചീഫ്‌ സെക്രട്ടറി ശാരദ മുരളീധരൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home