കേരള പിഎസ്‍സി 
രാജ്യത്തിന് 
മാതൃക: കർണാടകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 10:22 PM | 0 min read

തിരുവനന്തപുരം> കേരള പിഎസ്‍സിയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് കർണാടക പഠനസംഘം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദ്ദേശപ്രകാരമാണ്‌ കർണാടക പിഎസ്‍സിയിലെ ഏഴംഗസംഘം കേരളത്തിലെത്തിയത്‌. തിരുവനന്തപുരം ആസ്ഥാന ഓഫിസിലും കൊല്ലം മേഖലാ, ജില്ലാ ഓഫിസിലും സന്ദർശനം നടത്തി.

കർണാടക പിഎസ്‍സിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് വിശദമായ നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. ആസ്ഥാന ഓഫീസിൽ ചെയർമാൻ, കമീഷൻ അം​ഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി സംഘം ചർച്ച നടത്തി. ഓൺലൈൻ പരീക്ഷ, വൺ ടൈം വെരിഫിക്കേഷൻ, ഒഎംആർ വാല്യുവേഷൻ തുടങ്ങിയ നടപടികളെപ്പറ്റി സംഘം മനസിലാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home