ഐടി ലോകം കേരളത്തിലേക്ക്; ഗാർട്നറിന്റെ ആഗോള ഐടി സമ്മേളനം കൊച്ചിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 01:08 PM | 0 min read

‌കൊച്ചി > അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകപ്രശസ്ത സാങ്കേതിക, ഗവേഷണ- കൺസൾട്ടിങ് സ്ഥാപനമായ ​ഗാർട്നറിന്റെ ഈ വർഷത്തെ ആഗോള ഐടി സമ്മേളനത്തിനും പ്രദർശനത്തിനും കൊച്ചി വേദിയാകും. നവംബർ 11 മുതൽ 13 വരെ കൊച്ചി ഗ്രാൻഡ് ഹയാത്തിലാണ് പരിപാടി നടക്കുന്നത്. ആ​ഗോളതലത്തിൽ പ്രശസ്തമായ കമ്പനികൾക്ക് നേതൃത്വം വഹിക്കുന്ന വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ‌‌‌

സാങ്കേതിക വിദ്യയിലെ ഏറ്റവും നവീനമായ മാറ്റങ്ങൾ ചർച്ച ചെയ്യുന്ന നിരവധി സെഷനുകൾ അതാതു രംഗത്തെ പ്രശസ്തരാണ് നയിക്കുന്നത്. ലോകത്തിൽ അപൂർവം നഗരങ്ങളിൽ മാത്രമാണ് ഗാർട്നർ കോൺഫറൻസുകൾ നടക്കുന്നതെന്നും അക്കൂട്ടത്തിൽ ഇന്ത്യയിൽനിന്നും കൊച്ചി ഉൾപ്പെട്ടതിൽ ഓരോ മലയാളിക്കും അഭിമാനിക്കാമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു .



deshabhimani section

Related News

View More
0 comments
Sort by

Home