ഒഡീഷ സ്വദേശിയെ പീഡിപ്പിച്ച കേസില്‍ പ്രതി ശിവപ്രസാദ് കീഴടങ്ങി

കൊച്ചി> വൈറ്റിലയില്‍ വീട്ടുജോലിക്കാരിയായ ഒഡീഷ സ്വദേശിയെ പീഡിപ്പിച്ച കേസില്‍ പ്രതി കീഴടങ്ങി. പ്രതി ശിവപ്രസാദ് സൗത്ത് എസിപി ഓഫിസിലാണ് കീഴടങ്ങിയത്. 22 വയസ്സുകാരിയായ ഒഡീഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ശിവപ്രസാദ് മദ്യം നല്‍കി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.
അതേസമയം, പ്രതിക്ക് 75 വയസ്സ് പ്രായമുണ്ട്. അയല്‍ സംസ്ഥാനങ്ങളിലടക്കം പ്രതിക്കായി പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. കേസില്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതിയാണ് പീഡനത്തിന് ഇരയായത്.
സംഭവത്തില്‍ ഒക്ടോബര്‍ 17 ന് മരട് പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.









0 comments