Deshabhimani

വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ്‌; കോൺഗ്രസ്‌ മണ്ഡലം 
പ്രസിഡന്റിനെതിരെ കേസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 12:36 AM | 0 min read


മാനന്തവാടി
ജനവിധി അട്ടിമറിക്കാൻ വോട്ടർമാർക്ക് വിതരണംചെയ്യാനെത്തിച്ച ഭക്ഷ്യ-–-വസ്‌ത്ര കിറ്റ് പിടികൂടിയ കേസിൽ കോൺ​ഗ്രസ് തിരുനെല്ലി മണ്ഡലം പ്രസിഡന്റ്‌ ശശികുമാർ വേണാട്ടിനെതിരെ തിരുനെല്ലി പൊലീസ് കേസെടുത്തു. ഇദ്ദേഹത്തിന്റെ നരിക്കലിലെ അരിമില്ലിൽനിന്നാണ്‌ കഴിഞ്ഞ ദിവസം കിറ്റ്‌ പിടികൂടിയത്‌. കൈക്കൂലി നൽകിയതിനും ജനപ്രാതിനിധ്യ നിയമപ്രകാരം വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിനുമാണ് കേസ്.

പ്രിയങ്ക ഗാന്ധി വാധ്ര, സോണിയാ ഗാന്ധി, രാഹുൽ ​ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ കോൺഗ്രസ്‌ നേതാക്കളുടെ ചിത്രങ്ങൾ പതിച്ച കിറ്റ്‌ തോൽപ്പെട്ടി ആനക്യാമ്പ് കാട്ടുനായ്‌ക്ക ഉന്നതിയിൽ വിതരണംചെയ്‌തതായുള്ള പരാതിയെ തുടർന്ന്‌ തെരഞ്ഞെടുപ്പ്‌ ഫ്ലൈയിങ്‌ സ്‌ക്വാഡ്‌ നടത്തിയ പരിശോധനയിലാണ്‌ ഇവ കണ്ടെത്തിയത്‌. കർണാടകം കോൺഗ്രസ്‌ കമ്മിറ്റിയുടെയും വയനാട്‌ ഡിസിസിയുടെയും പേരിലുള്ളവയാണ്‌ പിടികൂടിയ 38 കിറ്റുകൾ.



deshabhimani section

Related News

0 comments
Sort by

Home