നവീന്‍ ബാബുവിന്റെ മരണത്തില്‍ വലിയ ദു:ഖം; നിയമത്തില്‍ വിശ്വസിക്കുന്നു: പി പി ദിവ്യ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 05:31 PM | 0 min read

കണ്ണൂര്‍> നവീന്‍ ബാബുവിന്റെ മരണത്തില്‍ വലിയ ദു:ഖമാണ് തന്നെ സംബന്ധിച്ചുള്ളതെന്ന്   ജയില്‍മോചിതയായ ശേഷം  പി പി ദിവ്യ. മാധ്യപ്രവര്‍ത്തകരായാലും നാട്ടുകാരായാലും തന്നെ കാണാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി.

ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ 14 വര്‍ഷം ജനപ്രതിനിധി എന്ന നിലയില്‍ വ്യത്യസ്തമായ രാഷ്ട്രീയ പാര്‍ടിയില്‍
 പെട്ടവരടക്കം ഒരുപാട് ജനപ്രതിനിധികളുമായി സഹകരിച്ചുപോകുന്ന ഒരാളാണ്. ഏതെങ്കിലും തരത്തില്‍, സദുദ്ദേശപരമായി മാത്രമെ ഏതുദ്യോഗസ്ഥരോടും സംസാരിക്കാറുള്ളവെന്ന് ഇപ്പോഴും പറയുന്നു-  ദിവ്യ മാധ്യമങ്ങളോട് വ്യക്തമാക്കി.

'നിയമത്തില്‍ ഇപ്പോഴും വിശ്വസിക്കുന്നു. എന്റെ ഭാഗം കോടതിയില്‍ പറയും. നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്ന പോലെ ഞാനും ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബം ആഗ്രഹിക്കുന്ന പോലെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ഞാനും ആഗ്രഹിക്കുന്നു. എന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം കോടതിയില്‍  നിന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്'-ദിവ്യ വ്യക്തമാക്കി.
 



deshabhimani section

Related News

View More
0 comments
Sort by

Home