ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക്‌ സഹകരണമേഖല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 02:43 AM | 0 min read


തിരുവനന്തപുരം
സഹകരണ മേഖലയിൽ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിങ് സ്റ്റേഷനുകൾ നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് കോ–- ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് ലിമിറ്റഡും ഈസിഗോയുമായി സഹകരണത്തിന് ധാരണയായി. ഇതുസംബന്ധിച്ച ധാരണപത്രം കോസ്ടെക് ചെയർമാൻ പ്രൊഫ. ഇ കുഞ്ഞിരാമൻ ഈസിഗോ ചെയർമാൻ ഡോ. വി വി സജീവന് കൈമാറി. സഹകരണ രജിസ്ട്രാർ ഡോ. ഡി സജിത് ബാബു, ഈസിഗോ സിഇഒ സഞ്ജയ് സജീവൻ, ബിസിനസ് മേധാവി കൃഷ്ണകുമാർ, കോസ്ടെക് മാർക്കറ്റിങ്‌ മാനേജർ ശ്രീനിവാസൻ എടമന്ന എന്നിവർ പങ്കെടുത്തു.

2030നകം സംസ്ഥാനത്തുടനീളം രണ്ടായിരം ഇവി ചാർജിങ് സ്റ്റേഷനുകൾ നിർമിക്കുകയാണ് ലക്ഷ്യം. അതിനൂതന സാങ്കേതികവിദ്യയുടെ ശ്രമത്തിന്റെ ഭാഗമായി നഗരകേന്ദ്രങ്ങൾ, അർധനഗര പ്രദേശങ്ങൾ, ഗ്രാമീണ മേഖലകൾ എന്നിവയുൾപ്പെടെ വിവിധ സുപ്രധാനമായ സ്ഥലങ്ങളിൽ ഇവി ചാർജിങ്‌ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് സഹകരണ സംഘങ്ങൾ, സ്റ്റാർട്ടപ്പുകൾ, യുവസംരംഭകർ, കുടുംബശ്രീകൾ, അപ്പാർട്ട്മെന്റുകൾ എന്നിവ നേതൃത്വം നൽകും.

24 മണിക്കൂറും പ്രവർത്തിക്കുന്ന കോഫി ഷോപ്പുകൾ, ഇന്റർനെറ്റ് കഫേ, പബ്ലിക് ഇൻഫർമേഷൻ സെന്ററുകൾ മുതലായവ സംയോജിപ്പിച്ചുള്ള ഇവി ചാർജിങ് സ്റ്റേഷനുകളാണ് ചെന്നൈ ആസ്ഥാനമായ ഈസിഗോ വിഭാവനം ചെയ്യുന്നത്. ഇവി ഇൻഫ്രാസ്ട്രക്ചർ നടപ്പാക്കുന്നത് സഹകരണ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കും.



deshabhimani section

Related News

View More
0 comments
Sort by

Home