കള്ളപ്പണം ; സമ​ഗ്ര അന്വേഷണം വേണം : എം വി ഗോവിന്ദൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 12:10 AM | 0 min read


തൃശൂർ
ബിജെപിയും കോൺ​ഗ്രസും കള്ളപ്പണം ഒഴുക്കുന്നതിൽ സമ​ഗ്ര അന്വേഷണം വേണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് റെയ്ഡുമായി ബന്ധപ്പെട്ട കോൺ​ഗ്രസിന്റെ വാദങ്ങൾ പൊളിഞ്ഞു. ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉണ്ടായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം. രാഹുൽ പറഞ്ഞത് കള്ളമാണെന്ന് ഇതോടെ വ്യക്തമായി.

വ്യാജ ഐഡി കാർഡ് നിർമിച്ച ഫെനിയാണ് പെട്ടികൊണ്ടുപോയത്. താമസിക്കാത്ത ഒരു ലോഡ്‌ജിലേക്ക് വസ്‌ത്രങ്ങൾ അടങ്ങിയ പെട്ടി കൊണ്ടുവരേണ്ട കാര്യമുണ്ടോ. കുമ്പളങ്ങ കട്ടവന്റെ തലയിൽ ഒരുനര എന്നു പറഞ്ഞപ്പോൾ അറിയാതെ തടവിപോയവന്റെ അവസ്ഥയിലാണ്‌ രാഹുലിപ്പോൾ. കള്ളപ്പണം കൊണ്ടുവന്നവരെ നുണപരിശോധനയ്‌ക്ക്‌ വിധേയമാക്കണം.

ഷാഫി പറമ്പിലിന് നാലുകോടി കൊടുത്തുവെന്ന് ബിജെപി പ്രസിഡന്റ്‌ പറഞ്ഞിട്ട് എന്തുകൊണ്ടാണ് വി ഡി സതീശൻ മിണ്ടാതിരിക്കുന്നത്‌. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്തത്‌ എന്തോ മറയ്‌ക്കാൻ വേണ്ടിയാണ്‌– അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home