ദുരിതബാധിതർക്ക് കേടായ ഭക്ഷ്യധാന്യങ്ങൾ ; റവന്യു വകുപ്പിന് വീഴ്ച 
സംഭവിച്ചിട്ടില്ല : കെ രാജൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 12:05 AM | 0 min read


തൃശൂർ
മേപ്പാടി ​പഞ്ചായത്തിൽനിന്ന് ദുരിതബാധിതർക്ക് കേടായ ഭക്ഷ്യധാന്യങ്ങൾ വിതരണംചെയ്തത് ഞെട്ടിക്കുന്നതാണെന്ന് റവന്യുമന്ത്രി കെ രാജൻ. ഇതുമായി ബന്ധപ്പെട്ട് റവന്യുവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 30, നവംബർ ഒന്ന് തീയതികളിലാണ് റവന്യുവകുപ്പ് അവസാനമായി മേപ്പാടി  ഉള്‍പ്പെടെ ഏഴ് പഞ്ചായത്തുകള്‍ക്ക് അരി നൽകിയത്.  26 കിലോയുടെയും 30 കിലോയുടെയും ചാക്കുകളിലായാണ് മേപ്പാടി പഞ്ചായത്തിന് വിതരണം ചെയ്തത്.  835 ചാക്കുകളിലായി  23,530 കിലോ അരി നൽകി. റവയോ മൈദയോ നൽകിയിട്ടില്ല. അരി മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ വിതരണം ചെയ്തപ്പോള്‍ പരാതി ഒന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

466 കുടുംബങ്ങൾക്ക് നൽകാനായി സെപ്‌തംബർ ഒമ്പതിനാണ് അരി, മൈദ, റവ ഉൾപ്പെടെ 18 ഇനങ്ങളുടെ കിറ്റ് റവന്യുവകുപ്പ് മേപ്പാടി പഞ്ചായത്തിന് നൽകിയത്. ഈ കിറ്റാണ് നൽകിയതെങ്കിൽ, എന്തുകൊണ്ടിത് രണ്ടുമാസം പൂട്ടിവച്ചെന്ന് പഞ്ചായത്ത് വ്യക്തമാക്കണം. ​ഗുരുതരമായ കുറ്റമാണിത്.‌ ഒക്ടോബർ 30, നവംബർ ഒന്ന് തീയതികളിൽ നൽകിയ അരി ദിവസങ്ങളിത്ര പിന്നിട്ടിട്ടും എന്തുകൊണ്ട് വിതരണം ചെയ്തില്ലെന്നും വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home