വോട്ടുതട്ടാൻ ചട്ടലംഘനം ; പ്രിയങ്കയുടെ ചിത്രംപതിച്ച 
കിറ്റുകൾ പിടിച്ചെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 11:43 PM | 0 min read


മാനന്തവാടി
വയനാട്ടിൽ വോട്ട്‌ തട്ടാൻ സ്ഥാനാർഥിയുടെ ചിത്രംപതിച്ച കിറ്റുമായി കോൺഗ്രസ്‌. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവരുടെ ചിത്രം പതിച്ച ഭക്ഷ്യ–- വസ്‌ത്ര കിറ്റാണ്‌ തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടി നരിക്കൽ ആനക്യാമ്പ് കാട്ടുനായ്ക ഉന്നതിയിൽ വിതരണം ചെയ്‌തത്‌. തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഫ്ലയിങ് സ്‌ക്വാഡ്‌ നടത്തിയ  പരിശോധനയിൽ കോൺ​ഗ്രസ് തിരുനെല്ലി മണ്ഡലം പ്രസിഡന്റ്‌ വേണാട്ട്‌ ശശികുമാറിന്റെ അരിമില്ലിൽനിന്ന്‌ 28 കിറ്റ്‌ പിടിച്ചെടുത്തു. ഇന്ത്യൻ നാഷനൽ കോൺ​​ഗ്രസ് ​കർണാടക എന്ന പേരിലുള്ള എട്ട് കിറ്റും വയനാട് ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള 20 കിറ്റുമാണിതിൽ. പലവ്യഞ്ജനം, സാരി, നൈറ്റി, ടീ ഷർട്ട്‌, ഉടുപ്പ്, ബക്കറ്റ്‌ തുടങ്ങിയവയാണ്‌ കിറ്റിലുള്ളത്‌. ശശികുമാറിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ നരിക്കല്ലിലെത്തി.

വോട്ടിനായി ഭക്ഷ്യക്കിറ്റ്‌ നൽകി ഗോത്രവിഭാഗങ്ങളെ സ്വാധീനിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ്‌ കമീഷൻ കർശന നടപടിയെടുക്കണമെന്ന്‌ മന്ത്രി ഒ ആർ കേളു ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home