കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികനായ നഴ്സിങ് വിദ്യാർഥി മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 03:44 PM | 0 min read

ഫറോക്ക്> കോഴിക്കോട് മീഞ്ചന്ത - രാമനാട്ടുകര പാതയിൽ അരീക്കാട് കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികനായ കോളേജ് വിദ്യാർഥി മരിച്ചു. മലപ്പുറം എടവണ്ണ മുണ്ടേങ്ങര മുക്കണ്ണൻ ഹൗസിൽ അലി അക്ബറിന്റെ മകൻ അബി ഷർനാദ് (24) ആണ് മരിച്ചത്. പരിക്കേറ്റ സഹയാത്രികനായ കൊച്ചി സ്വദേശി അബ്ദുൽ അസീസിനെ നഗരത്തിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഫറോക്ക് ചുങ്കം റെഡ് ക്രസന്റ് ഹോസ്പിറ്റൽ നഴ്സിങ് സ്കൂൾ മൂന്നാം വർഷ വിദ്യാർഥികളാണ്.

വ്യാഴം പകൽ 12.45ന് നല്ലളം പൊലീസ് സ്റ്റേഷന് സമീപം മുജാഹിദ് മസ്ജിദിന് മുൻവശമാണ് അപകടം. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പ്രായോഗികതാ പരിശീന ക്ലാസ് കഴിഞ്ഞ് ബൈക്കിൽ ഫറോക്ക് ചുങ്കത്തെ പഠന സ്ഥലത്തേക്ക് മടങ്ങവെയായിരുന്നു അപകടം. അബി ഷർനാദ് ഓടിച്ച ബുള്ളറ്റിൽ ഒരേ ദിശയിൽ കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സിടിച്ച് അടിയിൽപ്പെടുകയായിരുന്നു. ഉടൻ കോഴിക്കേട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഉമ്മ: ബിജൂനി മാലങ്ങാടൻ. സഹോദരങ്ങൾ: ഇഹാബ്, ഹാദി ഹസൻ.



deshabhimani section

Related News

View More
0 comments
Sort by

Home