പാലക്കാടിന് ചാക്കും പെട്ടിയും വേണ്ട; കള്ളപ്പണ ഇടപാടിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പാലക്കാട്> കോൺഗ്രസിന്റെ കള്ളപ്പണ ഇടപാടിനും ബിജെപിയുടെ കുഴൽപ്പണ ഇടപാടിനുമെതിരെ ട്രോളി ബാഗും ചാക്കുമായി ഡിവൈഎഫ്ഐ പ്രതിഷേധം. കള്ളപ്പണമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും നടപടിക്കെതിരെ 'ചാക്ക് വേണ്ട, പെട്ടി വേണ്ട, വികസനം മതി നന്മയുള്ള പാലക്കാടിന്' എന്ന ബാനറുമായി ഡിവൈഎഫ്ഐ പാലക്കാട് കോട്ടയിൽ പ്രതിഷേധം സംഘടിപ്പിച്ചു.
.jpg)
അടിക്കടി വേഷം മാറുന്നവരെയും വേഷം കെട്ടുന്നവരേയും പാലക്കാടൻ ജനത തള്ളുമെന്ന് പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി പി സരിൻ പറഞ്ഞു. പാലക്കാട് കള്ളപ്പണരോപണ കേസിൽ കുറ്റക്കാർ ആരായാലും വെളിച്ചത്ത് കൊണ്ടുവരണമെന്നും സത്യം തുറന്നുകാട്ടാൻ ഇടതുപക്ഷം ഏതറ്റം വരെയും പോകുമെന്നും സരിൻ പറഞ്ഞു.









0 comments