കോഴിക്കോട് ഗൃഹനാഥ ഫ്ലാറ്റിൽ കൊല്ലപ്പെട്ടനിലയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 09:49 AM | 0 min read

കോഴിക്കോട് > കോഴിക്കോട്പയ്യടിമേത്തലിൽ ഗൃഹനാഥയെ ഫ്ലാറ്റിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തി. പയ്യടിമേത്തൽ ജിഎൽപി സ്കൂളിന് സമീപം വാടക ഫ്ലാറ്റിൽ താമസിക്കുന്ന അസ്മാബിയെ (55) ഇന്നലെയാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഇവരുടെ സ്വർണം, മൊബൈൽ ഫോൺ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മകൾ ഷിനോബിയുടെ ഭർത്താവ് മെഹബൂബിനെ കാണാതായിരുന്നു. ഇയാളെ പിന്നീട് പാലക്കാട്‌ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

വിവാഹമോചിതയായ അസ്മാബി കഴിഞ്ഞ നാല് വർഷമായി ഏകമകളായ ഷിനോബിക്കും മരുമകൻ മെഹബൂബിനുമൊപ്പം പയ്യടിമീത്തലാണ് താമസിക്കുന്നത്. ഇന്നലെ മകൾ ഹൈലൈറ്റ് മാളിൽ ജോലിക്ക് പോയതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഷിനോബി തുടർച്ചയായി വിളിച്ചിട്ടും അസ്മാബി ഫോൺ എടുക്കാത്തതിനെ തുടർന്ന് അസ്മാബിയുടെ സഹോദരൻ കരീമിനെ വിവരമറിയിച്ചു. തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. കട്ടിലിൽ മലർന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയിണ താഴെ വീണുകിടപ്പുണ്ടായിരുന്നു. ഷിനോബിയുടെ സ്കൂട്ടറും കാണാതായി. സെക്യൂരിറ്റി ജോലിക്കാരനാണ് മെഹബൂബ്.



deshabhimani section

Related News

View More
0 comments
Sort by

Home