പറഞ്ഞതെല്ലാം പൊളിഞ്ഞു ; ക്ഷോഭിച്ചോടി പ്രതിപക്ഷ നേതാവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 02:15 AM | 0 min read


തിരുവനന്തപുരം
പാലക്കാട്ടെ ഹോട്ടലിലെ കള്ളപ്പണറെയ്‌ഡ്‌ വിഷയത്തിൽ വാർത്താസമ്മേളനം നടത്തിയ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഉത്തരം മുട്ടി ഇറങ്ങിയോടി. ഷാനിമോളുടെ മുറി പരിശോധിക്കാൻ വനിത പൊലീസ്‌ എത്തിയില്ല, ടി വി രാജേഷിന്റെയും പി കെ ശ്രീമതിയുടെയും മുറിയിൽ പരിശോധന നടത്തിയില്ല തുടങ്ങിയ വാദമാണ്‌ സതീശൻ നിരത്തിയത്‌. ഇതുമൂന്നും കളവാണെന്ന്‌ തെളിവടക്കം പുറത്തുവന്നിരുന്നു.  മാധ്യമ പ്രവർത്തകരോടും പൊലീസിനോടും കോൺഗ്രസ്‌ എംപി മാരും നേതാക്കളും മോശമായി  പെരുമാറിയത്‌ എന്തിനെന്ന ചോദ്യം വന്നതോടെ ഉത്തരമില്ലാതായി. ഇനിയും ചോദ്യം തുടർന്നാൽ സകല നുണനാടകവും പൊളിയുമെന്ന്‌ മനസിലാക്കി പ്രതിപക്ഷനേതാവ്‌ ക്ഷോഭിച്ച്‌ തടിതപ്പുകയായിരുന്നു.

വനിതാപോലീസ്‌ വന്ന ശേഷവും മുറിയിൽ കയറാൻ അനുവദിക്കാതെ കയർക്കുന്ന ഷാനിമോളുടെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്‌. അതിക്രമിച്ചുകടന്നുവെന്നാണ്‌ ബിന്ദുകൃഷ്ണ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. എന്നാൽ, പൊലീസ്‌ അനുവാദം ചോദിക്കുന്നതും ചിരിച്ചുകൊണ്ട്‌ അവരെ അകത്തേക്ക്‌ വിടുന്നതും  പുറത്തുവന്നു. ടി വി രാജേഷിന്റെ മുറി ആദ്യം പരിശോധിച്ചതും ദൃശ്യങ്ങളിലുണ്ട്‌. പി കെ ശ്രീമതി ഡൽഹിയിലായിരുന്നു. പൊലീസിനെയും മാധ്യമങ്ങളേയും ആക്രമിക്കാൻ ശ്രമിച്ച കോൺഗ്രസ്‌ നേതാക്കൾ കാട്ടിയ വെപ്രാളമാണ്‌ ചോദ്യങ്ങളോട്‌ പ്രതിപക്ഷനേതാവും കാട്ടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home