സാന്ദ്രാ തോമസിനെപുറത്താക്കിയ നടപടി: സംഘടന ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു- ഡബ്ല്യുസിസി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 10:33 PM | 0 min read

കൊച്ചി > മലയാള സിനിമയിലെ നിർമ്മാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്രാ തോമസിനെ പുറത്താക്കിയ നടപടിക്കെതിരെ വുമൺ ഇൻ സിനിമ കളക്ടീവ്. ഒരു പരാതി ഉന്നയിച്ച അതിജീവിത എന്ന നിലയിൽ സാന്ദ്രയ്ക്ക് സഹായം ഉറപ്പാക്കുന്നതിന് പകരം അവരെ സംഘടനയിൽ നിന്ന് ഒഴിവാക്കി. ഇതിലൂടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഹേമകമ്മറ്റി റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന സ്ത്രീ-വിരുദ്ധ അവസ്ഥയിലേക്ക് സ്വന്തം സംഘടനയെ എത്തിച്ചിരിക്കുകയാണെന്ന് ഡബ്ല്യുസിസി ഫേസ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു.

സിനിമ വ്യവസായ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവുമുള്ള കാര്യക്ഷമമായ നേതൃത്വം ജനാധിപത്യമര്യാദകളോടെ നിലനിൽക്കേണ്ടത് മലയാളസിനിമയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഹേമകമ്മറ്റി റിപ്പോർട്ടിന് ശേഷവും ഇത് തിരിച്ചറിയാൻ  സംഘടനാ നേതൃത്വത്തിന് കഴിയുന്നില്ലെങ്കിൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന യുക്തിയിലേക്കാണോ സംഘടന പോകുന്നതെന്നും സംശയിക്കുന്നു. സാന്ദ്ര തോമസിനെതിരെയുള്ള നടപടി  നിശബ്ദതയുടെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്ന അധികാര ഘടനകളുടെ പ്രവർത്തനങ്ങളെ വ്യക്തമാക്കുന്നതായും ഡബ്ല്യുസിസി കുറിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home