നീല ട്രോളി ബാഗുമായി ഫെനി നൈനാൻ; ഹോട്ടലിലെ ദൃശ്യങ്ങൾ പുറത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 08:22 PM | 0 min read

പാലക്കാട്> പാലക്കാട് ഉപതെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ കള്ളപ്പണമെത്തിച്ചെന്ന് സംശയിക്കുന്ന നീല ബാഗുമായി കെഎസ്‍യു പ്രവർത്തകൻ ഫെനി നൈനാൻ ഹോട്ടലിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

ചൊവ്വ രാത്രി 10.59ന്‌ ഫെനി നൈനാൻ നീല ട്രോളി ബാഗുമായി കെപിഎം റീജൻസിയിലേക്ക്‌ എത്തുമ്പോൾ വി കെ ശ്രീകണ്‌ഠൻ എംപിയും ഒപ്പമുണ്ടായിരുന്നു. യുഡിഎഫ്‌ സ്ഥാനാർഥി, ഷാഫി പറമ്പിൽ എംപി, ജ്യോതികുമാർ ചാമക്കാല എന്നിവർ അൽപ്പസമയം കഴിഞ്ഞ്‌ ഹോട്ടലിൽ എത്തുന്നു. പെട്ടി ആദ്യം സിസിടിവി ദൃശ്യം പതിയാത്ത കോൺഫറൻസ്‌ ഹാളിലേക്ക്‌ കൊണ്ടുപോകുന്നു.

10.59ന്‌ രാഹുൽ മാങ്കൂട്ടത്തിൽ കയറിയ മുറിയിലേക്ക്‌ ബാഗുമായി ഫെനി കയറുന്നു. അൽപ്പസമയത്തിനുശേഷം നീല ട്രോളി ബാഗും മറ്റൊരു ബാഗുമായി ഫെനി നൈനാനും നേതാക്കളും പുറത്തേക്ക്‌ പോകുന്നു. ഷാഫിയും രാഹുലും ഒരുമിച്ചുനിന്ന്‌ ചർച്ച നടത്തുന്നതും കോൺഫറൻസ്‌ ഹാളിലേക്ക്‌ പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

ഫെനി നൈനാൻ കൊണ്ടുവന്ന ബാഗിൽ വസ്‌ത്രങ്ങളായിരുന്നുവെന്നാണ്‌ രാഹുൽ മാങ്കൂട്ടത്തിൽ അവകാശപ്പെട്ടത്‌. കഴിഞ്ഞ ദിവസം രാത്രി എത്തിയ പണമടങ്ങിയതെന്ന്‌ സംശയിക്കുന്ന ബാഗ്‌ അടുത്ത ദിവസം പകൽ മൂന്നിന്‌ രാഹുൽ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചത്.  ഈ നീല ട്രോളി ബാഗിലാണ്‌ കള്ളപ്പണമെന്നാണ്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകിയത്‌.


 



deshabhimani section

Related News

View More
0 comments
Sort by

Home