എൻജിൻ തകരാർ: കോഴിക്കോട് - ഷാർജ എയർ ഇന്ത്യ വിമാന സർവീസ് വൈകുന്നു

കോഴിക്കോട് > കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഷാർജയിലേക്കുള്ള വിമാന സർവീസ് വൈകുന്നു. എൻജിൻ തകരാറിനെ തുടർന്നാണ് വിമാന സർവീസ് തടസപ്പെട്ടത്. യാത്ര വൈകുന്നതോടെ യാത്രക്കാർ ദുരിതത്തിലായി. ഇന്ന് രാവിലെ 11:45 ന് ഷാർജയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ ഐഎക്‌സ് 351 വിമാനത്തിന്റെ എൻജിനാണ് തകരാറിലായത്.
യാത്രക്കാർ വിമാനത്തിൽ കയറിയതിന് ശേഷമാണ് വിമാനത്തിന്റെ എൻജിൻ തകരാർ കണ്ടെത്തുന്നത്. ഉടനെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയിരുന്നു. കുട്ടികളടക്കം 180 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എപ്പോൾ യാത്ര തുടങ്ങാമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
Related News

0 comments