പ്രശ്‌നം നിയമപരമായി പരിഹരിക്കും: വഖഫ്‌ ബോർഡ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 12:22 AM | 0 min read


കൊച്ചി
മുനമ്പത്തെ വഖഫ്‌ ഭൂമി പ്രശ്നം നിയമപരമായി പരിഹരിക്കുമെന്ന് കേരള വഖഫ് ബോർഡ്‌ ചെയർമാൻ എം കെ സക്കീർ. വഖഫ് ഭൂമി സംരക്ഷിക്കാനുള്ള നിയമപരമായ ബാധ്യതയാണ്‌ ബോർഡിനുള്ളതെന്നും ആരെയെങ്കിലും കുടിയൊഴിപ്പിക്കാനോ ഇല്ലാത്ത അവകാശം സ്ഥാപിക്കാനോ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട്‌ പറഞ്ഞു.

കുടിയൊഴിയാനാവശ്യപ്പെട്ട്‌ മുനമ്പത്ത് ആർക്കും നോട്ടീസ്‌ നൽകിയിട്ടില്ല. ഏതെങ്കിലും ഉദ്യോഗസ്ഥർ അവിടെപോയി എന്തെങ്കിലും ആവശ്യം ഉന്നയിച്ചിട്ടില്ല. വഖഫിന്റെ പ്രവർത്തനത്തിന് കേന്ദ്രനിയമമുണ്ട്‌. അതനുസരിച്ച്‌ മുന്നോട്ടുപോകും. മുനമ്പത്തേത്‌ 1962 മുതലുള്ള അവകാശ തർക്കമാണ്‌. പറവൂർ കോടതിമുതൽ സുപ്രീംകോടതിവരെ ഇതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളുണ്ട്‌. അതെല്ലാം കോടതികൾ പരിശോധിക്കുകയാണ്‌. സംസ്ഥാന സർക്കാരും താൽപ്പര്യപൂർവം ഇടപെടുന്നു. അതിന്റെ ഭാഗമായാണ്‌ 16ന്‌ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചിട്ടുള്ളതെന്നും എം കെ സക്കീർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home