പാമ്പുകടിയേറ്റത് അറിഞ്ഞില്ല; മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന എട്ടു വയസുകാരി മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 07:20 PM | 0 min read

ചിറ്റൂർ> മുത്തശിക്കൊപ്പം ഉറങ്ങാൻ കിടന്ന എട്ടുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി- സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ 1.30 ന് വണ്ണാമട  സംഭവം. രാത്രി മുത്തശ്ശി റഹമത്തിനെ (61) പാമ്പ് കടിച്ചിരുന്നു. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന്  ചിറ്റൂർ താലൂക്ക് ആശുപത്രിയിലും വിദഗ്ദ്ധ ചികിത്സയ്ക്കായി ജില്ലാശുപത്രിയിലും എത്തിച്ചു. ജില്ലാശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് റഹമത്ത്. എന്നാൽ ഈസമയത്ത് കുഞ്ഞിന് പാമ്പുകടിയേറ്റത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. ഛർദ്ദിച്ച് അവശയായി വീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പാമ്പുകടിയേറ്റ വിവരം അറിയുന്നത്. ഉടൻ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുഞ്ഞിന്റെ കാൽമുട്ടിൻ്റെ താഴെയായാണ് പാമ്പ് കടിയേറ്റിരിക്കുന്നത്. കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻക്വാസ്റ്റ് നടത്തി ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടു നൽകി സംസ്കരിച്ചു. കുന്നംങ്കാട്ടുപതി ജി എൽ പി സ്കൂളിലെ  നാലാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരി: അസ്മ തസ്ലിൻ.
 



deshabhimani section

Related News

View More
0 comments
Sort by

Home