യുവധാര യുവസാഹിത്യ പുരസ്കാരം 2024

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 10:36 AM | 0 min read

തിരുവനന്തപുരം > 2024 ലെ യുവധാര യുവ സാഹിത്യ പുരസ്കാരത്തിനായി രചനകൾ ക്ഷണിക്കുന്നു. മലയാള ഭാഷയിലുള്ള കഥ, കവിത വിഭാഗങ്ങളിലാണ് അവാർഡ് നൽകുക. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. കൂടാതെ മികച്ച രചനകൾക്ക് പ്രത്യേക ജൂറി പുരസ്കാരവും നൽകുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള മാസികയായ യുവധാര മാസിക സാഹിത്യ മേഖലയിലെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും യുവധാര യുവസാഹിത്യ പുരസ്കാരം നൽകി വരുന്നുണ്ട്.

 40 വയസ്സു കവിയാത്ത യുവതി യുവാക്കൾക്ക് രചനകൾ അയക്കാം. മുൻപ് പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ രചനകൾ ഡിറ്റിപി ചെയ്ത് 2024 ഡിസംബർ 15നകം വയസ്സ് തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം തപാലിൽ അയക്കണം. കവിത  60 വരിയിലും കഥ 8 ഫുൾസ്കാപ്പ്  പേജിലും കവിയരുത്.  തിരഞ്ഞെടുക്കപ്പെടുന്ന രചനകളുടെ പ്രസിദ്ധീകരണ അവകാശം യുവധാരക്കായിരിക്കും. രചനകൾ അയക്കുന്ന കവറിനു പുറത്ത് 'യുവധാര യുവ സാഹിത്യ പുരസ്കാരം 2024 '  എന്ന് രേഖപ്പെടുത്താൻ മറക്കരുത്.

രചനകൾ അയക്കേണ്ട വിലാസം;
 
യുവധാര മാസിക
തമ്പുരാൻ മുക്ക്
വഞ്ചിയൂർ.P.O
തിരുവനന്തപുരം 35



deshabhimani section

Related News

View More
0 comments
Sort by

Home