യാത്രക്കിടയിൽ ഭക്ഷണം; 24 ഹോട്ടലിൽ കെഎസ്ആർടിസിക്ക് സ്റ്റോപ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 09:47 AM | 0 min read

തിരുവനന്തപുരം > യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കാൻ കെഎസ്ആർടിസി ദീർഘദൂര ബസുകൾക്ക് 24 ഹോട്ടലിൽ സ്റ്റോപ്‌. യാത്രക്കാർക്ക് മികച്ച ഭക്ഷണം നൽകാൻ ഹോട്ടലുകളുമായി കെഎസ്ആർടിസി താൽപ്പര്യപത്രം ക്ഷണിച്ച് കരാറുണ്ടാക്കിയിട്ടുണ്ട്.

ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള വൃത്തിയുള്ള ഭക്ഷണശാലകളാണിവ. ഭക്ഷണഗുണനിലവാരവും വിലക്കുറവും പരിഗണിച്ചിട്ടുണ്ട്. എംസി റോഡ്, ദേശീയപാത എന്നിവയ്ക്ക് അരികിലെ ഹോട്ടലുകളാണിവ. ഭക്ഷണം കഴിക്കാൻ ബസ് നിർത്തുന്ന സമയവും സ്ഥലവും ഡ്രൈവർ ക്യാബിനുപിന്നിൽ പ്രദർശിപ്പിക്കും. ഭക്ഷണസ്റ്റോപ്പുകൾ യാത്രക്കാരെ ജീവനക്കാർ നേരിട്ട് അറിയിക്കും.

7.30 മുതൽ 9.30 വരെയാണ് പ്രഭാതഭക്ഷണ സമയം. 12.30 മുതൽ രണ്ടുവരെയാണ് ഊണിനുള്ള സമയം. നാലിനും ആറിനും ഇടയ്ക്ക് ചായക്കും രാത്രി പത്തിനും പതിനൊന്നിനും ഇടയ്ക്ക്‌ അത്താഴത്തിനും സ്റ്റോപ്പുണ്ടാകും. ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് യാത്രക്കാർ പരാതിപ്പെട്ടാൽ സ്റ്റോപ്പ് പുനഃപരിശോധിക്കും.​ മന്ത്രി കെ ബി ഗണേഷ്‌കുമാറാണ് ഹോട്ടലുകൾ പരിശോധിച്ച് തെരഞ്ഞെടുക്കാൻ നിർദേശിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home