ബിജെപിക്കുള്ളിലെ അത്യപ്തി ഓരോന്നായി പുറത്തുവരുന്നു: എം വി ഗോവിന്ദന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 03:18 PM | 0 min read

തിരുവനന്തപുരം> കോണ്‍ഗ്രസിനും ബിജെപിക്കുമുള്ളില്‍ കലഹങ്ങളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . ബിജെപിക്കുള്ളിലെ അത്യപ്തിയാണ് ഓരോന്നായി പുറത്തുവരുന്നത്. ഇത് ഇടത് സ്ഥാനാര്‍ഥിക്ക് അനുകൂലമായ ഘടകങ്ങളായി വരുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ഒരാളല്ല, നയമാണ് പ്രശ്നം, നിലപാടാണ് പ്രശ്നം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യും. ഇടതുപക്ഷ മുന്നണിയുമായി സഹകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലും ബിജെപിയിലും അതിശക്തമായ ആഭ്യന്തര കലഹമാണ് നടക്കുന്നതെന്ന് എ എ റഹീം എംപിയും പറഞ്ഞു. സ്വന്തം സഹപ്രവര്‍ത്തകന്റെ അമ്മ മരിച്ച ദുഃഖത്തില്‍ പങ്കുചേരാന്‍ പോലും കഴിയാത്തവരായി ബി ജെ പി നേതാക്കള്‍ മാറി. വിളിച്ച് ആശ്വസിപ്പിക്കാന്‍ പോലും ബിജെപി സ്ഥാനാര്‍ഥി തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇടതുപക്ഷത്തെ വിവിധ നേതാക്കള്‍ എന്നെ വിളിച്ചു ആശ്വസിപ്പിച്ചു എന്നാണ് സന്ദീപ് വാര്യര്‍ പറയുന്നതെന്നും റഹീം എംപി കൂട്ടിച്ചേര്‍ത്തു. ബിജെപിയിലേക്ക് എത്തിയത് കോടികളുടെ കള്ളപ്പണമാണെന്നും കള്ളപ്പണം കൈകാര്യം ചെയ്യുന്നതിനുള്ള അധികാര തര്‍ക്കം ബിജെപിക്കുള്ളില്‍ ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു.

ശോഭ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ 24 ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയതിലും എംപി പ്രതികരിച്ചു. ഒരു മാധ്യമ സ്ഥാപനത്തിന് വിലക്കേര്‍പ്പെടുത്തുന്നതിനോട് തനിക്ക് യോജിപ്പില്. ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവകാശമുണ്ട്, എന്നാല്‍ അത്തരം രീതികള്‍ പൊതുവില്‍ രാഷ്ട്രീയത്തില്‍ ശരിയല്ല എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും എ എ റഹീം എംപി കൂട്ടിച്ചേര്‍ത്തു.





 



deshabhimani section

Related News

0 comments
Sort by

Home